ആശുപത്രികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൗദി അറേബ്യ
|കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
സൗദിയില്‍ കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച നടപടി രാജ്യത്തെ ഹോസ്പിറ്റലുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും തവക്കല്‍ന സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും അരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം നിലനിര്‍ത്തിയത്.
ആശുപത്രി ജീവനക്കാരും രോഗികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കുകയും തവക്കല്‍നയിലെ പ്രതിരോധശേഷി ആര്‍ജിച്ച സ്റ്റാറ്റസ് കാണിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടി നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ രണ്ട് വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന മാസ്‌കും ആരോഗ്യ നില പരിശോധനയും പുര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.