Saudi Arabia
സൗദിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; ഇന്ത്യന്‍ സ്‌കൂളുകളുടെ അവധിക്കാലം നീട്ടി
Saudi Arabia

സൗദിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; ഇന്ത്യന്‍ സ്‌കൂളുകളുടെ അവധിക്കാലം നീട്ടി

Web Desk
|
20 Aug 2023 5:20 PM GMT

60 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലെത്തി

ദമ്മാം: രണ്ടര മാസത്തെ വേനലവധിക്ക് ശേഷം സൗദിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അറുപത് ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ പുതിയ അധ്യാന വര്‍ഷത്തിലേക്ക് ഇതോടെ പ്രവേശിച്ചു. കെ.ജി തലം മുതലുള്ള സ്‌കൂള്‍ ക്ലാസുകളും കോളേജുകളുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ രാജ്യത്ത് തുടരുന്ന കടുത്ത ചൂട് കാരണം ഇന്ത്യന്‍ സ്‌കൂളുകളില്‍ ചിലത് തുറക്കുന്നത് നീട്ടി. നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനിരുന്ന ഇന്ത്യന്‍ എംബസി സ്‌കൂളുകളാണ് അവധിക്കാലം നീട്ടി നല്‍കിയത്. ദമ്മാം ജിദ്ദ ഇന്ത്യന്‍ സ്‌കൂളുകള് കെ.ജി തലം മുതല്‍ എട്ടാം തരം വരെയുള്ള ക്ലാസുകള്‍ക്ക് ആഗസ്റ്റ് മുപ്പത്തിയൊന്ന് വരെ അവധി നീട്ടി നല്‍കി. ഒന്‍പതാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി പഠനമാരംഭിക്കും.

Similar Posts