കോവിഡ് പിഴകളിൽ 25 ശതമാനം വരെ ഇളവ് അനുവദിക്കാൻ സൗദി അറേബ്യ
|നിലവിൽ അഞ്ഞൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ വിവിധ ഇനങ്ങളിലായി പിഴകളുണ്ട്
റിയാദ്: കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന് ചുമത്തുന്ന പിഴകളിൽ 25 ശതമാനം വരെ ഇളവ് അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. പിഴകൾ തവണകളായി അടക്കുന്നതിന് സൗകര്യമൊരുക്കാനും തീരുമാനമായി. ട്രാഫിക് പിഴ അടക്കുന്ന അതേ രീതിയിലാണ് സൗകര്യം ഒരുക്കുക. സൗദിയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ അഞ്ഞൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ വിവിധ ഇനങ്ങളിലായി പിഴകളുണ്ട്. ഗുരുതര കുറ്റങ്ങൾക്ക് വലിയ പിഴ ചുമത്തുന്നതാണ് രീതി. ഇതിലാണ് മാറ്റം വരുത്തുന്നത്.
ഒരു ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തന്നെ തവണകളായി അടക്കാനും പിഴ തുകയിൽ 25 ശതമാനം വരെ ഇളവ് നൽകാനും ഉന്നതാധികൃതർ കഴിഞ്ഞ റമദാനിൽ അനുമതി നൽകിയിരുന്നു. പുതിയ ക്രമീകരണം അനുസരിച്ച് അപ്പീൽ നൽകാനുള്ള സമയം അവസാനിക്കുകയോ കോടതി അപ്പീൽ തള്ളുകയോ പിഴ തുകയിൽ ഭേദഗതി വരുത്തി കോടതി വിധി പ്രസ്താവിക്കുകയോ ചെയ്താൽ ട്രാഫിക് പിഴ 15 ദിവസത്തിനകം നിയമലംഘകൻ ഒടുക്കൽ നിർബന്ധമാണ്.
Saudi Arabia to allow up to 25 percent reduction in Covid fines