Saudi Arabia
എണ്ണ ഉല്‍പ്പാദനം 13.5 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ സൗദി
Saudi Arabia

എണ്ണ ഉല്‍പ്പാദനം 13.5 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ സൗദി

Web Desk
|
1 March 2022 3:15 PM GMT

സൗദിയുടെ എണ്ണ ഉല്‍പ്പാദനം 13.5 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഏകദേശം 3 ബില്യണ്‍ മനുഷ്യര്‍ക്ക് യഥാര്‍ത്ഥ ഊര്‍ജ്ജ സ്രോതസ്സ് ലഭ്യമല്ലെന്ന് സ്ഥിരീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

സൗദി എണ്ണ ഉല്‍പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കുമെന്നും 2027ഓടെ രാജ്യം അതിന്റെ ഉല്‍പാദന ശേഷി പ്രതിദിനം 13.4 മുതല്‍ 13.5 ദശലക്ഷം ബാരല്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ 'ടൈം' മാസികയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം തങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ വലിയ അളവില്‍ കുറച്ച് കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2060ന് മുമ്പ് കാര്‍ബണ്‍രഹിത പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സൗദി. കാര്‍ബണ്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യകളുടെ വികസനത്തിനുള്ള പദ്ധതികളും രാജ്യം നടപ്പിലാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts