Saudi Arabia
സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ മാസ്‌ക് വേണ്ട
Saudi Arabia

സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ മാസ്‌ക് വേണ്ട

Web Desk
|
16 Oct 2021 3:33 PM GMT

ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ കാത്തിരിപ്പ് തുടരുകയാണ്. വിമാന സര്‍വീസുകള്‍ തുറന്നേക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ

സൗദിയില്‍ കോവിഡിന്‍റെ സാഹചര്യത്തില്‍ ഏര്‍‍പ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കിയത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം. മക്കയിലും മദീനയിലും എല്ലാ വിശ്വാസികള്‍ക്കും പ്രവേശനത്തിനും നാളെ മുതല്‍ അനുമതിയുണ്ട്.

എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും മാസ്‌ക് വേണം. ഓഫീസുകളിലും മാസ്‌ക് ധരിച്ചിരിക്കണം. ഉംറക്കും ഹറമിലെ നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റ് എടുക്കുന്ന രീതി തുടരും. ഹാളുകളും ഓഡിറ്റോറിയങ്ങളും പൂര്‍ണ ശേഷിയില്‍ ഉപയോഗിക്കാം. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനി സാമൂഹിക അകലം വേണ്ടതില്ല. പള്ളികളില്‍ പ്രോട്ടോകോളുകള്‍ കര്‍ശനമായി തുടരാന്‍ നിര്‍ദേശമുണ്ട്.

പുതിയ മാറ്റങ്ങളോടെ സൗദിയില്‍ സാമൂഹിക ജീവിതം സാധാരണ നിലയിലേക്കെത്തും. അതേ സമയം, ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ കാത്തിരിപ്പ് തുടരുകയാണ്. വിമാന സര്‍വീസുകള്‍ തുറന്നേക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ

Similar Posts