Saudi Arabia
ബ്രിക്‌സ് രാജ്യങ്ങളുമായുളള സൗദിയുടെ വ്യാപാരം; 1600 കോടിയുടെ വ്യാപാരം നടന്നു
Saudi Arabia

ബ്രിക്‌സ് രാജ്യങ്ങളുമായുളള സൗദിയുടെ വ്യാപാരം; 1600 കോടിയുടെ വ്യാപാരം നടന്നു

Web Desk
|
25 Aug 2023 4:43 PM GMT

കഴിഞ്ഞ ദിവസം സൗദി അറേബ്യക്കും ബ്രിക്‌സ് കൂട്ടായ്മയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.

ബ്രിക്‌സ് രാജ്യങ്ങളുമായുള്ള സൗദിയുടെ ഉഭയകക്ഷി വ്യാപാരം 1600 കോടി ഡോളര്‍ കവിഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തിലാണ് സൗദി അറേബ്യ വ്യാപാര ബന്ധത്തില്‍ വലിയ വളര്‍ച്ച നേടിയത്. കഴിഞ്ഞ ഉച്ചകോടിയില്‍ സൗദിഅറേബ്യക്കും ബ്രിക്‌സ് കൂട്ടായ്മയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ബ്രിക്‌സ് രാജ്യങ്ങളുമായി സൗദിക്കുള്ള ഉഭകക്ഷി ബന്ധം വിവരിച്ചത്.

2022ല്‍ ബ്രിക്‌സ് കൂട്ടായ്മ രാജ്യങ്ങളുമായുള്ള സൗദിയുടെ ഉഭയകക്ഷി വ്യാപാരം 1600 കോടി ഡോളര്‍ കവിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ജോഹന്നാസ് ബര്‍ഗില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഏകോപനവും, കൂടിയാലോചനയുമാണ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍. കൂട്ടായ്മ രാഷ്ട്രങ്ങള്‍ എല്ലാ മേഖലയിലും സഹകരണം ഉറപ്പാക്കണം. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സാഹചര്യങ്ങളാണ് സംയുക്ത ഉച്ചകോടികളിലൂടെ സാധ്യമാക്കേണ്ടതെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.


Similar Posts