എട്ടു വര്‍ഷത്തിനുശേഷം ഇറാന്‍ ഉംറ തീര്‍ഥാടകര്‍ സൗദിയിലേക്ക്; ആദ്യ സംഘം ചൊവ്വാഴ്ച എത്തും
|സൗദി-ഇറാന്‍ ബന്ധം ഊഷ്മളമായതോടെയാണ് ഇറാനില്‍നിന്നുള്ള ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്
റിയാദ്: നീണ്ട ഇടവേളക്ക് ശേഷം ഇറാനില്‍ നിന്നുള്ള ആദ്യ ഉംറ തീര്‍ഥാടകര്‍ ചൊവ്വാഴ്ച സൗദിയിലെത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ഊഷമളമായതോടെയാണ് തീര്‍ഥാടകരുടെ വരവ് വീണ്ടും ആരംഭിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയിലെത്തുന്നത്.
ഇറാനില്‍ നിന്നുള്ള ആദ്യ ഉംറ സംഘം ചൊവ്വാഴ്ച തെഹ്‌റാനിലെ ഇമാം ഖുമൈനി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും സൗദിയിലേക്ക് യാത്ര തിരിക്കും. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാന്‍ തീര്‍ഥാടകര്‍ വീണ്ടും സൗദിയിലെത്തുന്നത്. സൗദി-ഇറാന്‍ ബന്ധം ഊഷ്മളമായതോടെയാണ് തീര്‍ഥാടകരുടെ വരവ് പുനരാരംഭിച്ചത്. ഉംറ തീര്‍ഥാടകരുടെ വരവുമായി ബന്ധപ്പെട്ട് സൗദി ഹജ്ജ്-ഉംറ മന്ത്രാലയവുമായി കൂടിയാലോചനകളും ഏകോപനവും നടന്നുകഴിഞ്ഞതായി ഇറാന്‍ ഹജ്ജ് ആന്റ് പില്‍ഗ്രിം ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
550 പേരടങ്ങുന്ന സംഘമാണ് ആദ്യ യാത്രയില്‍ ഉണ്ടാകുക. മക്കയിലെത്തുന്ന തീര്‍ഥാടകര്‍ അഞ്ച് ദിവസം മക്കയില്‍ തങ്ങിയ ശേഷം മദീനയിലേക്ക് യാത്ര തിരിക്കും. അഞ്ച് ദിവസത്തെ മദീന സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കി സംഘം മടങ്ങും. തൊട്ടടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഗ്രൂപ്പുകളും ഉംറക്കായി സൗദിയിലെത്തും. ഇറാനില്‍ നിന്നും ഈ വര്‍ഷം എഴുപതിനായിരം തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനാണ് അനുമതി നേടിയിട്ടുള്ളത്.
Summary: Saudi Arabia welcomes back Iran pilgrims for Umrah after 8-year hiatus