Saudi Arabia
Saudi Arabia, Oil price, Oil export, സൗദി, എണ്ണ വരുമാനം, എണ്ണയിതര കയറ്റുമതി
Saudi Arabia

സൗദിയുടെ എണ്ണ വരുമാനം ഉയരും; എണ്ണയിതര കയറ്റുമതിയിലും വര്‍ധനവ്

Web Desk
|
12 May 2023 6:28 PM GMT

അല്‍റാജി ഫിനാന്‍ഷ്യല്‍ കമ്പനി നടത്തിയ സാമ്പത്തിക പഠനത്തിലാണ് നേട്ടം പ്രവചിക്കുന്നത്

ദമ്മാം: സൗദിയുടെ എണ്ണ വരുമാനത്തില്‍ ഈ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് പഠനം. എണ്ണയിതര വരുമാനത്തിലും വര്‍ധനവുണ്ടാകും. അല്‍റാജി ഫിനാന്‍ഷ്യല്‍ കമ്പനി നടത്തിയ സാമ്പത്തിക പഠനത്തിലാണ് നേട്ടം പ്രവചിക്കുന്നത്.

ഈ വര്‍ഷം സൗദി അറേബ്യയുടെ എണ്ണ വരുമാനം 709 ബില്യണ്‍ റിയാലായി ഉയരുമെന്ന് അല്‍റാജ്ഹി ഫിനാന്‍ഷ്യല്‍ കമ്പനി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിതര വരുമാനം 421 ബില്യണ്‍ റിയാലായും ഉയരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിതര വരുമാനം നേരിയ തോതില്‍ വര്‍ധിക്കും. ബാരലിന് 81 ഡോളര്‍ നിരക്ക് കണക്കാക്കിയാണ് നിലവില്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മിച്ചവും കമ്മിയുമില്ലാതെ ബജറ്റ് കൈവരിക്കാന്‍ ഈ വില നില്‍ക്കേണ്ടത് അത്യാവശ്യമാണ്.

എണ്ണയുല്‍പാദനത്തില്‍ ഒപെക് പ്ലസ് കൂട്ടായ്മ വരുത്തിയ ഉല്‍പാദന കുറവാണ് ഇതിന് കാരണം. ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ 290 കോടിയുടെ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക വിദ്യഭ്യാസ, ആരോഗ്യ മേഖകളിലെ ധനവിനിയോഗം വര്‍ധിച്ചതാണ് ഇതിനിടയാക്കിയത്.

Similar Posts