സൗദിയുടെ പെട്രോളിതര വരുമാനം; ആഭ്യന്തര ഉല്‍പാദനത്തില്‍ വന്‍ വര്‍ധന
|കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിതര ആഭ്യന്തരോല്‍പാദനം 1804 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്.
സൗദിയുടെ പെട്രോളിതര ആഭ്യന്തര ഉല്‍പാദനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിതര ആഭ്യന്തരോല്‍പാദനം 1804 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. .
ക്രൂഡ്ഓയിലാണ് സൗദിയുടെ പ്രധാന വരുമാനം. ഇതൊഴികെയുള്ള മേഖലയിൽ നിന്നുള്ള വരുമാനക്കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര കയറ്റുമതി 25 ശതമാനമായി ഉയര്‍ന്നു.
വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 18.7 ശതമാനമായിരുന്നു. എണ്ണ, ഗ്യാസ് മേഖലയില്‍ പ്രാദേശിക ഉള്ളടക്കം ആറു വര്‍ഷത്തിനിടെ 37 ശതമാനത്തില്‍ നിന്ന് 59.5 ശതമാനമായി ഉയര്‍ന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ബാങ്ക് വായ്പകള്‍ രണ്ടു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായും ഇക്കാലയളവില്‍ ഉയര്‍ന്നു. സൈനിക വ്യവസായ മേഖലയില്‍ പ്രാദേശികവല്‍ക്കരണം 12.6 ശതമാനമായി മാറി.
യൂണിവേഴ്‌സിറ്റി ബിരുദധാരികളില്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചവരുടെ അനുപാതം 13.3 ശതമാനത്തില്‍ നിന്ന് 32 ശതമാനമായും വർധിച്ചിട്ടുണ്ട്.