ലോകത്തെ എറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ സെന്റർ സ്ഥാപിച്ച് സൗദി അരാംകോ
|റിയാദിലെ ഗെയിൻ ഉച്ചകോടിയിൽ വരാനിരിക്കുന്ന പദ്ധതികളും അരാംകോ വിശദീകരിച്ചു
റിയാദ്: ലോകത്തെ എറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ സെന്റർ സ്ഥാപിച്ച് എണ്ണ ഭീമനായ സൗദി അരാംകോ. അരാംകോ ഡിജിറ്റൽ കമ്പനിയുടേതാണ് പ്രഖ്യാപനം. റിയാദിലെ ഗെയിൻ ഉച്ചകോടിയിൽ വരാനിരിക്കുന്ന പദ്ധതികളും അരാംകോ വിശദീകരിച്ചു.
അരാംകോയുടെ പ്രവർത്തനത്തിൽ എ.ഐ ഉപയോഗം വ്യാപകമാക്കും. ഡാറ്റ രംഗത്ത് നേരത്തെ തന്നെ കമ്പനി മുൻനിര സാങ്കേതിക വിദ്യ നടപ്പാക്കിയിരുന്നു. ആഗോള തലത്തിൽ തന്നെ ടെക്നോളജി രംഗത്ത് മുന്നേറാനുള്ള കരാറുകളും റിയാദ് ഉച്ചകോടിയിൽ കമ്പനി പുറത്ത് വിട്ടു. എ.ഐ കമ്പ്യൂട്ടിങ് രംഗത്താണ് പ്രധാന കരാറുകൾ. സെറിബ്രാസ് സിസ്റ്റം, ഫ്യൂരിയോസ എ.ഐ എന്നിവരുമായാണ് ഈ രംഗത്തെ പുതിയ കരാർ. സാംബനോവയുമായി എ.ഐ നടപ്പാക്കുന്നതിലും സഹകരിക്കും. എണ്ണ ഭീമനായ അരാംകോ ഇതിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ടും പ്രഖ്യാപനം നടത്തി. ഇതിനായി എൻവിഡിയ ജിപിയു സഹായത്തോടെ എഐ സൂപ്പർ കമ്പ്യൂട്ടർ പുറത്തിറക്കും. ക്വാൽകോം ടെക്നോളജിയുമായി ചേർന്ന് ജനറേറ്റീവ് എ.ഐ രംഗത്താണ് കരാർ.