സേവനങ്ങളിൽ വീഴ്ച: കാർ ഏജൻസികൾക്ക് പിഴ ചുമത്തി സൗദി
|വിദേശ നിർമ്മിത കാർ ഏജൻസികൾക്കും പിഴ
ജിദ്ദ: കാർ ഏജൻസികൾക്ക് പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം. വാണിജ്യ ഏജൻസി നിയലം പാലിക്കാത്തതിനും ഉപയോക്താക്കൾക്കുള്ള സേവനങ്ങളിൽ വീഴ്ച വരുത്തിയതിനുമാണ് പിഴ. വിദേശ നിർമ്മിത കാർ ഏജൻസികൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 കാർ ഏജൻസികൾക്കാണ് വാണിജ്യ മന്ത്രാലയം പിഴ ചുമത്തിയത്. ബ്രിട്ടീഷ്, ഇറ്റാലിയൻ, അമേരിക്കൻ, ദക്ഷിണ കൊറിയൻ, ചൈനീസ് കാറുകളുടെ ഏജൻസികളും പിഴ ലഭിച്ചവയിലുണ്ട്. കൊമേഴ്സ്യൽ ഏജൻസി നിയമം ലംഘിച്ചതിനും ഉപയോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളിൽ വീഴ്ച വരുത്തിയതിനുമാണ് പിഴ.
റിപ്പയർ കാലത്ത് പകരം കാറോ നഷ്ടപരിഹാരമോ നൽകാതിരിക്കൽ, നിശ്ചിത സമയത്തിനകം സ്പെയർ പാർട്സ് ലഭ്യമാക്കാതിരിക്കൽ, വാറണ്ടി കാലത്ത് കാർ മെയിന്റനൻസിനായി സ്വീകരിക്കാതിരിക്കൽ, ഡിമാന്റ് കുറവായ സ്‌പെയർ പാട്‌സുകൾ ഉപയോക്താവ് ആവശ്യപ്പെട്ട് 14 ദിവസത്തിനുള്ളിൽ ലഭ്യാക്കാതിരിക്കൽ, പുതിയ കാർ ഡെലിവറി ചെയ്യാൻ കാലതാമസം വരുത്തൽ, മെയിന്റനൻസ്, വാറണ്ടി വ്യവസ്ഥകൾ പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പ്രധാനമായും ഏജൻസികളുടെ ഭാഗത്ത് കണ്ടെത്തിയത്. സാങ്കേതിക സവിശേഷതകളോടെ പ്രത്യേകം നിർമിക്കേണ്ട സ്പെയർ പാർട്സ് ന്യായമായ കാലയളവിനുള്ളിൽ ലഭ്യമാക്കണമെന്നും ഇതിനായി ഏജൻസിയും ഉപയോക്താവും തമ്മിൽ ധാരണയിലെത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Saudi car agencies fined for service failure