Saudi Arabia
സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ
Saudi Arabia

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ

Web Desk
|
12 Aug 2021 5:24 PM GMT

രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 96.69 ശതമാനം പേരും സുഖം പ്രാപിച്ചു.

സൗദിയിൽ രണ്ട് മാസത്തിന് ശേഷം കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി. നിലവിൽ 9,404 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് 766 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന പരിശോധനയിൽ 766 പേർക്കാണ് പുതിയതായി കോവിഡ് കണ്ടെത്തിയത്. എന്നാൽ 1,532 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 12 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,36,693 ആയും, ഭേദമായവരുടെ എണ്ണം 5,18,911 ആയും, മരിച്ചവരുടെ എണ്ണം 8378 ആയും ഉയർന്നു.

രണ്ട് മാസത്തിന് ശേഷം രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഇന്ന് വീണ്ടും പതിനായിരത്തിനും താഴെയത്തി. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 96.69 ശതമാനം പേരും സുഖം പ്രാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ 9,404 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതിൽ 1387 പേർ ഗുരുതരാവസ്ഥയിലാണ്.

റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. റിയാദിൽ 133, മക്കയിൽ 127, കിഴക്കൻ പ്രവശ്യയിൽ 113 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രവശ്യകൾ. മറ്റു പ്രവശ്യകളിലെല്ലാം നൂറിൽ താഴെയാണ് കേസുകൾ. മൂന്ന് കോടി പത്തര ലക്ഷത്തിലധികം ഡോസ് വാക്‌സിൻ ഇത് വരെ വിതരണം ചെയ്തതായി ആരോഗ്യ മന്താലയം അറിയിച്ചു.

Similar Posts