Saudi Arabia
രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി
Saudi Arabia

രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

Web Desk
|
15 Nov 2022 7:03 PM GMT

ബാലിയില്‍ നടക്കുന്ന ജ-20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച

ദമ്മാം: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ചര്‍ച്ചയായി.

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിവിധ രാഷ്ട്ര നേതാക്കന്‍മാരുമായും കൂടിക്കാഴ്ച നടത്തി. തുര്‍ക്കി, ബ്രിട്ടന്‍, യു.എ.ഇ രാഷ്ട്ര നേതാക്കന്‍മാരുമായും അന്താരാഷ്ട്ര നാണയനിധി ഡയറക്ടറുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലുള്ള സഹകരണവും അവലോകനം ചെയ്തു.

സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും, വിദേശകാര്യ സഹ മന്ത്രി, വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റലീന ജോര്‍ജീവയുമായി നടത്തിയ ചര്‍ച്ചയില്‍ സൗദിയും ഐ.എം.എഫും തമ്മിലുള്ള ഏകോപന മേഖലകളെകുറിച്ച് പരസ്പരം വീക്ഷണങ്ങള്‍ കൈമാറി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും കിരീടവകാശി കൂടിക്കാഴ്ച നടത്തി.

Similar Posts