സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
|സര്‍ക്കാര്‍ മേഖലയില്‍ 11 ദിവസത്തെ അവധി. സ്വകാര്യ മേഖലയില്‍ നാലു ദിവസവും അവധിയുണ്ടാകും
സൗദിയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനൊന്ന് ദിവസവും സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് നാല് ദിവസവുമാണ് പൊരുന്നാളിനോടനുബന്ധിച്ച് അവധി അനുവദിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്.
ഈ ആഴ്ചയോടുകൂടി രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബലിപെരുന്നാള്‍ അവധിക്കായി അടക്കും. ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ അവസാന പ്രവര്‍ത്തി ദിനം. പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് വരെയുള്ള പതിനൊന്ന് ദിവസം ഈ മേഖലയിലുള്ളവര്‍ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസമാണ് നിര്‍ബന്ധിത ബലി പെരുന്നാള്‍ അവധി.
പതിനെട്ടിന് ഞായറാഴ്ചയോടെ സ്ഥാപനങ്ങള്‍ അടക്കും. തുടര്‍ന്നുള്ള നാല് ദിവസങ്ങളായിരിക്കും ഈ രംഗത്തുള്ളവര്‍ക്ക് അവധി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ അവധി ദിവസങ്ങളിലും അടിയന്തര സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളുടെ തിരഞ്ഞെടുത്ത ശാഖകള്‍ പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ട് വിഭാഗം, ആരോഗ്യ വിഭാഗം, സിവില്‍ ഡിഫന്‍സ്, ജല, വൈദ്യുതി തുടങ്ങിയവ ഉള്‍പ്പെടുന്ന വകുപ്പുകളിലാണ് പ്രവര്‍ത്തനം നടക്കുക.