Saudi Arabia
Saudi directive to school canteen workers
Saudi Arabia

സ്‌കൂൾ കാന്റീൻ തൊഴിലാളികൾക്ക് നിർദേശങ്ങളുമായി സൗദി

Web Desk
|
3 Oct 2024 1:50 PM GMT

സ്‌കൂൾ കാന്റീൻ തൊഴിലാളികൾ വാച്ച് ധരിക്കുന്നത് വിലക്കി

റിയാദ്: സ്‌കൂൾ കാന്റീൻ തൊഴിലാളികൾക്ക് നിർദ്ദേശങ്ങളുമായി സൗദി അറേബ്യ. തൊഴിലാളികൾ വാച്ച് ധരിക്കുന്നതടക്കം വിലക്കികൊണ്ടാണ് പുതിയ നിർദ്ദേശങ്ങൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കാന്റീൻ തൊഴിലാളികൾ കൃത്യമായി പാലിക്കേണ്ട ദൈനം ദിന ചിട്ടകളാണ് നിർദ്ദേശത്തിലുള്ളത്. ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ച്, മോതിരം പോലുള്ള ആഭരണങ്ങൾ ഒഴിവാക്കണം, ജോലി സമയത്ത് ഒരു തവണ ഉപയോഗിക്കാൻ കഴിയുന്ന മുടി മൂടുന്ന നെറ്റ് നിർബന്ധമാണ്, യൂണിഫോം ധരിച്ചാവണം ജോലി ചെയ്യേണ്ടത്, നഖങ്ങൾ കൃത്യമായി വൃത്തിയോടെ പരിപാലിക്കേണ്ടതുണ്ട്, ഇടവിട്ട സമയങ്ങളിൽ കൈ കഴുകണം, കാന്റീനിൽ വെച്ച് ഭക്ഷണം കഴിക്കാനോ പുകവലിക്കാനോ പാടില്ല, കാന്റീൻ നടത്തിപ്പുകാർ ജീവനക്കാരുടെ ആരോഗ്യ വ്യവസ്ഥകൾ പാലിച്ചിരിക്കണം, പകർച്ച വ്യാധി, മുറിവുകൾ, ചർമത്തിൽ അണുബാധ, അൾസർ, വയറിളക്കം എന്നിവ ബാധിച്ചവരെ ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽ ഏർപെടുത്തരുത്, ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളികളെ മുറിവ് കെട്ടി പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷമേ ജോലിയിൽ പ്രവേശിപ്പിക്കാവു തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്.

മെച്ചപ്പെട്ട ഭക്ഷണം ഉറപ്പു വരുത്തുക. വൃത്തിയും ആരോഗ്യകരവുമായ ഭക്ഷണ രീതി നടപ്പാക്കുക, വിദ്യാർഥികളുടേതടക്കം ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.

Similar Posts