Saudi Arabia
നിയോമിൽ 2029ലെ ഏഷ്യൻ ഗെയിംസ് നടത്താൻ അനുമതിക്കായി സൗദി ശ്രമം തുടങ്ങി
Saudi Arabia

നിയോമിൽ 2029ലെ ഏഷ്യൻ ഗെയിംസ് നടത്താൻ അനുമതിക്കായി സൗദി ശ്രമം തുടങ്ങി

Web Desk
|
4 Aug 2022 4:09 PM GMT

സൗദിയിലെ നിയോമിൽ പർവതാരോഹണ ടൂറിസം നടത്താൻ ലക്ഷ്യമിടുന്നത് ട്രോജന എന്ന മേഖലയിലാണ്. ഇവിടെ ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

റിയാദ്: സൗദിയിലെ നിയോമിൽ 2029ലെ ഏഷ്യൻ ഗെയിംസ് നടത്താൻ അനുമതി തേടി സൗദി അറേബ്യ അപേക്ഷ നൽകി. ഏഷ്യൻ ഒളിമ്പിക് അസോസിയേഷനാണ് സൗദി ഒളിമ്പിക് കമ്മിറ്റി അപേക്ഷ നൽകിയത്. നിയോമിലെ ട്രോജനയിൽ വേദിയൊരുക്കാനാണ് സൗദി പദ്ധതി.

സൗദിയിലെ നിയോമിൽ പർവതാരോഹണ ടൂറിസം നടത്താൻ ലക്ഷ്യമിടുന്നത് ട്രോജന എന്ന മേഖലയിലാണ്. ഇവിടെ ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ്ക്ക് ഔദ്യോഗികമായി ഇതിന് കത്ത് സമർപ്പിച്ചു. 32-ലധികം ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മേളയാണിത്. അനുമതി ലഭിച്ചാൽ പശ്ചിമേഷ്യയിലെ ആദ്യ ഏഷ്യൻ ഗെയിംസ് വേദിയായി സൗദി മാറും. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ എക്സിക്യൂട്ടീവ് ഓഫീസ് ഒക്ടോബർ നാലിന് കംബോഡിയയിൽ യോഗം ചേരും. ഇവർ കത്ത് പരിഗണിക്കും. ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനമെടുക്കും. ട്രോജനയെ പരിചയപ്പെടുത്തുന്ന വിശദാംശങ്ങളും കത്തിലുണ്ട്. നിയോമിലെ ടൂറിസം പദ്ധതിയിലെ പ്രധാന മേഖലയാണ് ട്രോജന. നിലവിൽ വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ പർവതങ്ങളിൽ രൂപം കൊണ്ടിരിക്കുന്ന ട്രോജെന പ്രധാന പ്രകൃതി വിസ്മയ പ്രദേശം കൂടിയാണ്.

Similar Posts