Saudi Arabia
ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിൽ സൗദിക്ക് വൻ നേട്ടം; ഈ വർഷം ആദ്യ പകുതിയിൽ ലാഭവിഹിതം നാലിരട്ടിയായി വർധിച്ചു
Saudi Arabia

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിൽ സൗദിക്ക് വൻ നേട്ടം; ഈ വർഷം ആദ്യ പകുതിയിൽ ലാഭവിഹിതം നാലിരട്ടിയായി വർധിച്ചു

Web Desk
|
31 July 2022 7:27 PM GMT

ആദ്യ അഞ്ച് മാസങ്ങളിൽ 2167 കോടി റിയാലിന്റെ വർധനവാണ് ഉണ്ടായത്

ദമ്മാം: ജി.സി.സി രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരബന്ധത്തിൽ വലിയ വർധനവ്. ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ അയൽരാജ്യങ്ങളുമായുള്ള വ്യപാര ബന്ധത്തിലെ ലാഭവിഹിതം നാലിരട്ടിയായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആദ്യ അഞ്ച് മാസങ്ങളിൽ 2167 കോടി റിയാലിന്റെ വർധനവാണ് ഉണ്ടായത്. മുൻവർഷം ഇതേ കാലയളവിൽ വാണിജ്യ മിച്ചം വെറും 567 കോടി റിയാലായിരുന്നിടത്ത് നിന്നും ഇത്തവണ ലാഭം 2734 കോടിയായി കുതിച്ചുയർന്നു. യു.എ.ഇയുമായുള്ള വ്യാപാരത്തിലാണ് ലാഭവിഹിതം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് (1323 കോടി റിയാൽ). കഴിഞ്ഞ വർഷം ഇത് 158 കോടി മാത്രമായിരുന്നു. ബഹറൈനാണ് രണ്ടാം സ്ഥാനത്ത്. 1136 കോടി റിയാലിന്റെ വാണിജ്യ മിച്ചം ബഹറൈനുമായുള്ള വ്യാപരത്തിൽ രേഖപ്പെടുത്തി.

Similar Posts