ആഗോള സമ്പദ് വ്യവസ്ഥയിൽ സൗദി സ്വാധീന ശക്തിയായി: സാമ്പത്തിക ആസൂത്രണ മന്ത്രി
|'മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൗദിയുടേത്'
ദമ്മാം: ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി വർത്തിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞതായി സൗദി സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാൻ സൗദിക്ക് സാധിച്ചത് ഇതര രാജ്യങ്ങളിൽ നിന്ന് സൗദിയെ വ്യത്യസ്തമാക്കി. രാജ്യത്തിന്റെ പുരോഗതി അവസാനിക്കുന്നില്ലെന്നും ഓരോ നേട്ടവും തുടർ നേട്ടത്തിനുള്ള അടിസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യ ആഗോള സമ്പദ് വ്യവസ്ഥയിൽ സുപ്രധാന ശക്തിയായി മാറി. രാജ്യം അതിന്റെ ചരിത്രത്തിലുടനീളം സ്ഥിരതയുടെയും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കഴിവ് തെളിയിച്ചവരാണെന്നും സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം പറഞ്ഞു. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റീവിൻറെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള വെല്ലുവിളികളെ നേരിടാൻ നിക്ഷേപകർക്കും നൂതന ആശയങ്ങൾക്കും സാധിക്കും. സൗദിയുടെ പുരോഗതി അവസാനിക്കുന്നില്ല, ഞങ്ങൾ ചെയ്യുന്ന ഓരോ നേട്ടവും തുടർന്നുള്ള നേട്ടത്തിന് അടിസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണെന്നത് സൗദിയെ മറ്റുള്ളവരിൽ നിന്നും വിത്യസ്തമാക്കുന്നു. സൗദിയുടെ നേട്ടങ്ങൾ ആഗോള തലത്തിൽ അഭീമുഖീകരിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിൽ കാലങ്ങളായി സൗദിക്ക് നല്ല മാതൃകയാണ് ലോകത്തിന് പങ്കുവെക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈയെത്താ ദൂരത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.