സൗദി കെഎംസിസി കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു
|സൗദി കെഎംസിസി കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യാതിഥിയായ ചടങ്ങിൽ, ഗസൽ വിരുന്ന് ഉൾപ്പടെ, വിവിധ കലാ കായിക മത്സരങ്ങളോട് കൂടി നടന്ന ചടങ്, കിഴക്കൻ പ്രവിശ്യ ആക്ടിങ് ജനറൽ സെക്രട്ടറി ഒപി ഹബീബ് ഉദ്ഘാടനം നിർവഹിച്ചു.
മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ഭിന്നിപ്പുകൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പികെ ഫിറോസ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര ഭരണം മൂലം രാജ്യവും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെ പ്രതികരിച്ചു.
ഏഴ്വർഷം കൊണ്ട് സംസ്ഥാന സർക്കാർ കേരള ജനതയെ പൊറുതി മുട്ടിച്ച നടത്തിയ കോടികളുടെ അഴിമതി, തൊഴിലില്ലായ്മ, മദ്യം മയക്ക് മരുന്ന് ലോബികളുടെ തേർവാഴ്ച എന്നിവക്കെതിരെ പാർട്ടി നടത്തുന്ന സമരങ്ങളെ കുറിച്ചും, അതിന് വേണ്ടി അണി നിരക്കാനും ആഹ്വാനം ചെയ്തു.
സൗദി കെഎംസിസി നാഷണൽ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ആശംസ അറിയിച്ച ചടങ്ങിൽ, പ്രവിശ്യയിലെ കെഎംസിസിയുടെ നേതാക്കളായ ഖാദർ മാസ്റ്റർ, അമീർ അലി, റഹ്‌മാൻ കാരയാട്, മജീദ് കൊടുവള്ളി, മാലിക് മഖ്ബൂൽ, ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് കൂലേരി എന്നിവർ പങ്കെടുത്തു.
ജില്ലയുടെ സീനിയർ നേതാക്കളായ സലാം ഹാജി, ഉമ്മർ ഓമശ്ശേരി, ദമ്മാം സെൻട്രൽ കമ്മിററി പ്രസിഡണ്ട് ഹമീദ് വടകര തുടങ്ങി, വനിതാ കമ്മിറ്റി നേതാക്കളായ റുഖിയ റഹ്‌മാൻ, ഷംല നജീബ്, മറ്റു മുഴുവൻ ജില്ലാ-സെൻട്രൽ കമ്മിറ്റി നേതാക്കളുടെയും പ്രവർത്തകരെടെയും പങ്കാളിത്തം കൊണ്ട് ചടങ്ങ് നിറഞ്ഞു.
പ്രവിശ്യയില വിവിധ കലാ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തം സദസ്സിന് മാറ്റ് കൂട്ടി. ജില്ലാ പ്രസിഡണ്ട് ഫൈസൽ കൊടുമയുടെ ആധ്യക്ഷതയിൽ, ജില്ല ജന.സെക്രട്ടറി സ്വാഗതമേകി. സമ്മാന ദാനത്തിന് ശേഷം ജില്ല ഓർഗ.സെക്രട്ടറി റിയാസ് പെരുമണ്ണ നന്ദിയും പറഞ്ഞു.