![Saudi leads in mango production Saudi leads in mango production](https://www.mediaoneonline.com/h-upload/2023/04/10/1362338-eco-farming-on-la-palma-island.webp)
മാമ്പഴ ഉൽപാദനത്തിൽ സൗദി മുന്നിൽ; ആവശ്യത്തിന്റെ 60 ശതമാനവും രാജ്യത്ത് ഉൽപാദിപ്പിക്കുന്നു
![](/images/authorplaceholder.jpg?type=1&v=2)
മാമ്പഴ ഉൽപാദനത്തിൽ സൗദിഅറേബ്യ പകുതിയിലേറെ സ്വയം പര്യാപ്ത കൈവരിച്ചതായി കാർഷിക മന്ത്രാലയം. രാജ്യത്തിനാവശ്യമായ മാമ്പഴത്തിന്റെ അറുപത് ശതമാനവും സൗദിയിൽ തന്നെ ഉൽപാദിപ്പിക്കുന്നതായി മന്ത്രാലയം വെളിപ്പെടുത്തി.
ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി സൗദിയിൽ നടപ്പിലാക്കി വരുന്ന കാർഷിക പദ്ധതികൾ വിജയം കൈവരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാമ്പഴ കൃഷിയിൽ രാജ്യം സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്നതായി പരിസ്ഥിതി ജല കൃഷി മന്ത്രാലയമാണ് വ്യക്തമാക്കിയത്.
![](https://www.mediaoneonline.com/h-upload/2023/04/10/1362342-image0.webp)
ലോകോത്തര ഇനങ്ങളായ ഇരപതിലധികം മാമ്പഴങ്ങളാണ് രാജ്യത്തെ കൃഷിയിടങ്ങളിൽ വിളയുന്നത്. പ്രതിവർഷം 88600 ടണ്ണിലധികം വരുമിത്. ജസാൻ, മക്ക, അൽബഹ, തബൂക്ക്, അസീർ, നജ്റാൻ, മദീന കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായാണ് കൃഷി ചെയ്യുന്നത്. ഗ്രാമീണ വികസന പരിപാടിയായ റീഫ് വഴി മന്ത്രാലയം ഇതിന് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകി വരുന്നു.