Saudi Arabia
എണ്ണ വിലവര്‍ധനവ്; ഉല്‍പാദക രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി സൗദി ഊര്‍ജ്ജ മന്ത്രി
Saudi Arabia

എണ്ണ വിലവര്‍ധനവ്; ഉല്‍പാദക രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി സൗദി ഊര്‍ജ്ജ മന്ത്രി

Web Desk
|
18 May 2022 5:12 PM GMT

'അമേരിക്കയിലും യൂറേപ്പിലും ഗ്യാസ് കല്‍ക്കരി തുടങ്ങിയ ഊര്‍ജ്ജ ഉല്‍പന്നങ്ങളുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് എണ്ണ വില വര്‍ധനവിന്‍റെ തോത് കുറവാണ്'; മന്ത്രി വിശദീകരിച്ചു

ആഗോള എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഉല്‍പാദക രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി സൗദി ഊര്‍ജ്ജ മന്ത്രി. വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുന്നതില്‍ ഒപ്പെക് പ്ലസ് കൂട്ടായ്മ നിര്‍ണ്ണായക പങ്ക് വഹിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. എണ്ണ വില വര്‍ധനവിന്‍റെ മുഖ്യ പ്രായോജകര്‍ ജി-7 രാജ്യങ്ങളും കൂട്ടായ്മകളുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആഗോള വിപണിയിലെ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സൗദിയുള്‍പ്പെടെയുള്ള ഉല്‍പാദക രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുന്ന രീതിക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം. വിപണിയില്‍ വില വര്‍ധിക്കുമ്പോഴെല്ലാം വലിയ ബഹളങ്ങളാണ് ഉയരുന്നത്. ഇതിന് എണ്ണ ഉല്‍പാദക രാജ്യങ്ങളെ കുറ്റുപ്പെടുത്തുന്നത് അന്യായമാണെന്ന് സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

വിപണിയിലെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതില്‍ ഒപ്പെക് ഒപ്പെകേതര കൂട്ടായ്മ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു പരിധിവരെ ഇതില്‍ വിജയം കൈവരിച്ചതായും മന്ത്രി പറഞ്ഞു. അമേരിക്കയിലും യൂറേപ്പിലും ഗ്യാസ് കല്‍ക്കരി തുടങ്ങിയ ഊര്‍ജ്ജ ഉല്‍പന്നങ്ങളുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് എണ്ണ വില വര്‍ധനവിന്‍റെ തോത് കുറവാണെന്നും മന്ത്രി വിശദീകരിച്ചു. എണ്ണ വിലവര്‍ധനവിന്‍റെ പ്രയോജനം ഉല്‍പാദ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നത് ജി-7 രാജ്യങ്ങളും കൂട്ടായ്മകളുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിലവര്‍ധനവില്‍ പരാതി ഉന്നയിക്കുന്നവര്‍ ഇന്ധന നികുതിയുടെ കാര്യത്തില്‍ കൂടി ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

Similar Posts