സൗദി ദേശീയദിനാഘോഷം വർണാഭമാകും; വ്യോമസേന 13 നഗരങ്ങളിൽ എയർ ഷോ നടത്തും
|നാവിക മാർച്ചുകൾ, സൈനിക പരേഡ്, ആയുധ പ്രദർശനം തുടങ്ങി മറ്റു നിരവധി പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായുണ്ട്
ജിദ്ദ: ആകാശത്ത് വർണങ്ങൾ വാരി വിതറാൻ വ്യോമസേന പ്രദർശനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 13 നഗരങ്ങൾ വ്യോമസേനയുടെ പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കും. കൂടാതെ നാവിക മാർച്ചുകൾ, സൈനിക പരേഡ്, ആയുധ പ്രദർശനം തുടങ്ങി മറ്റ് നിരവധി പരിപാടികളും നടക്കും.
റിയാദിൽ സെപ്തംബർ 22, 23 തിയതികളിൽ വൈകിട്ട് 4.30നാണ് പ്രദർശനം. പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിലും, ഉമ്മു അജ് ലാൻ പാർക്കിലും പ്രദർശനങ്ങളുണ്ടാകും. ജിദ്ദയിലെ വാട്ടർ ഫ്രണ്ടിൽ ഇന്ന് മുതൽ സെപ്തംബർ 20 വരെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിക്ക് എയർ ഷോ നിശ്ചയിട്ടിട്ടുണ്ട്. 19, 26, 27 തിയതികളിൽ വൈകുന്നേരം 4.30ന് അൽ ഖോബാറിലും വാട്ടർ ഫ്രണ്ടിൽ പ്രദർശനം ഉണ്ടായിരിക്കും.
ദമ്മാമിലെ കോർണീഷിൽ സെബ്തംബർ 19ന് 4.30നാണ് പ്രദർശനം. അന്ന് തന്നെ വൈകിട്ട് 4.40ന് അൽ അഹ്‌സയിലെ കിംങ് അബ്ദുല്ല പാർക്ക്, കിങ് അബ്ദുല്ല റോഡ് എന്നിവിടങ്ങളിലും, വൈകിട്ട് 5.10ന് ജുബൈലിലെ ഫനാതീർ കോർണീഷിലും എയർ ഷോ ഉണ്ടായിരിക്കും. അബഹയിലെ കിംങ് ഖാലിദ് റോഡ്, ആർട്ട് സ്ട്രീറ്റ്, പ്രിൻസ് മുഹമ്മദ് ബിൻ സഊദ് പാർക്ക്, റഅ്ദാൻ ഫോറസ്റ്റ് പാർക്ക്, പ്രിൻസ് ഹൊസ്സാം ബിൻ സഊദ് പാർക്ക്, ഖമീസ് മുഷൈത്തിലെ ബോളിവാഡ്, സറാത്ത് അബീദ, തംനിയ, കിംങ് ഖാലിദ് എയർ ബേസ് എന്നിവിടങ്ങളിൽ 22, 23 തിയതികളിൽ വൈകുന്നേരം അഞ്ച് മണിക്കാണ് പ്രദർശനങ്ങൾ.
ഇതേ ദിവസങ്ങളിൽ തന്നെ വൈകിട്ട് 5.45ന് തബൂക്കിലെ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ പാർക്കിലും പ്രദർശനം ഉണ്ടായിരിക്കും. 23 ന് വൈകിട്ട് 5.30ന് ത്വാഇഫിലെ അർറുദ്ദാഫ് പാർക്കിലും, അശ്ശഫ, അൽ ഹദ്ദ എന്നിവിടങ്ങളിലും, 22, 23 തിയതികളിൽ വൈകിട്ട് 5 മണിക്ക് അൽ ജൗഫിലെ ദുമത്ത് അൽ ജന്ദർ യുണിവേഴ്‌സിറ്റി, ദൂമത്ത് അൽ ജന്ദർ തടാകം, അൽ ജൗഫ് എയർബേസ് എന്നിവിടങ്ങിലും വ്യോമസേനയുടെ പ്രദർശനങ്ങളുണ്ടാകും. കൂടാതെ നാവിക മാർച്ചുകൾ, സൈനിക പരേഡ്, ആയുധ പ്രദർശനം തുടങ്ങി മറ്റു നിരവധി പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായുണ്ട്.