ദമ്മാം ഐസിസി മദ്റസയിൽ സൗദി ദേശീയ ദിനം ആചരിച്ചു
|സൗദി അറേബ്യയുടെ 93 ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ദിനാചരണം സംഘടിപ്പിച്ചു.
സൗദിയുടെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ സ്വദേശികളും വിദേശികളും ഭരണാധികാരികൾക്ക് മികച്ച പിന്തുണ നൽകുന്നത് തുടരണമെന്നും ദേശീയ ദിന സന്ദേശത്തിൽ ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻ്റർ ഡയറക്ടർ ഉസ്താദ് ഡോ. ശൈഖ് അബ്ദുൽ വാഹിദ് ബിൻ ഹമദ് അൽമസ്റൂഅ് വ്യക്തമാക്കി.
നൂറ്റാണ്ടോട ടക്കുന്ന ആധുനിക സൗദിയുടെ പൈതൃകവും കരുത്തും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ റാലി, ദേശീയ ഗാനാലാപനം, മധുര പലഹാര വിതരണം, സൗദി പതാക വരക്കൽ, ആധുനിക സൗദിയുടെ ചരിത്രത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ബിൻ അബ്ദുൽ ജബ്ബാർ, മർയം ഷഹനാസ് എന്നിവർ ഒന്നാം സ്ഥാനവും മുഹമ്മദ് നാഫി, രിസ സൈനബ് എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു.
ഐസിസി മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, അധ്യാപകരായ ഉസ്മാൻ കൊടുവള്ളി, അബ്ദുൽ ഖാദർ മൂന്ന്പീടിക, അബ്ദുൽ നാസർ കരൂപടന്ന സുഹൈർ മാറഞ്ചേരി എന്നിവർ ദേശീയ ദിനാഘോഷത്തിന് നേതൃത്വം നൽകി.