Saudi Arabia
സൗദി റെയില്‍വേ ഊബറുമായി സഹകരിച്ച് പുതിയ ഗതാഗത സേവനം ഏര്‍പ്പെടുത്തുന്നു
Saudi Arabia

സൗദി റെയില്‍വേ ഊബറുമായി സഹകരിച്ച് പുതിയ ഗതാഗത സേവനം ഏര്‍പ്പെടുത്തുന്നു

Web Desk
|
28 Dec 2021 6:10 PM GMT

ട്രെയിൻ യാത്ര എളുപ്പവും സുഗമവും ആക്കുന്നതിന്റെ ഭാഗമായാണ് സൗദി റെയില്‍വേയുടെ പുതിയ തീരുമാനം

സൗദി റെയില്‍വേ ഊബറുമായി സഹകരിച്ച് പുതിയ ഗതാഗത സേവനം ഏര്‍പ്പെടുത്തുന്നു. ട്രെയിൻ യാത്ര എളുപ്പവും സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സൗദി റെയില്‍വേയുടെ പുതിയ തീരുമാനം. യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍ ഊബര്‍ ടാക്‌സി സേവനങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് സൗകര്യമേര്‍പ്പെടുത്തുന്നത്.

ട്രെയിൻ യാത്രക്കാര്‍ക്ക് സ്റ്റേഷനിലേക്ക് എത്തുന്നതിനും സ്റ്റേഷനില്‍ നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നതിനുമുള്ള സേവനമാണ് ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ട്രെയിൻ യാത്രയുടെ ഷെഡ്യൂള്‍ അനുസരിച്ച് ഊബര്‍ ടാക്‌സികളും ബുക്ക് ചെയ്യാന്‍ സാധിക്കും. ഊബറിനായി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കും. പദ്ധതി സംബന്ധിച്ച കരാറില്‍ സൗദി റെയില്‍വേയും ഊബറും തമ്മില് ഒപ്പ് വെച്ചു. രണ്ട് വര്‍ഷത്തേക്കാണ് പങ്കാളിത്ത കരാര്‍. ആദ്യ ഘട്ടത്തില്‍ റിയാദ് ഖസീം, റിയാദ് ദമ്മാം ഹുഫൂഫ് റൂട്ടുകളിലാണ് സേവനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ ഹാഇല്‍, അല്‍ജൗഫ്, ഖുറയ്യാത്ത്, അബ്‌ഖൈഖ് റൂട്ടുകളിലും സേവനം ലഭ്യമാകും.

Related Tags :
Similar Posts