ലഹരി വിരുദ്ധ സേനയെ ശക്തിപ്പെടുത്തി സൗദി; പ്രത്യേക പരിശീലനം നേടിയ 512 പേര്‍ കൂടി സേനയില്‍
|മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ. രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാകുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിന്‍റുകളും വർധിപ്പിച്ചിട്ടുണ്ട്.
സൗദിയില്‍ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കെയാണ് സേനാബലം വര്‍ധിപ്പിച്ചത്. പ്രിന്‍സ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അകാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിവരാണ് പുതിയ അംഗങ്ങള്‍.
ഉദ്യോഗാര്‍ഥികളുടെ ഗ്രാജുവേഷന്‍ പ്രോഗ്രാം ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അല്‍ഖര്‍നി നിര്‍വ്വഹിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മേജര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാവിഭാഗം പ്രവര്‍ത്തിച്ചു വരുന്നത്. രാജ്യത്ത് നിന്നും ലഹരി ഉല്‍പന്നങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗാര്‍ഥികള്‍ പൂര്‍ത്തിയാക്കിയത്.