Saudi Arabia
ചൈനയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സൗദിയുടെ പിന്തുണ
Saudi Arabia

ചൈനയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സൗദിയുടെ പിന്തുണ

Web Desk
|
26 March 2023 4:45 PM GMT

രണ്ടായിരത്തി ഇരുപത്തിയേഴോടെ സൗദി അരാംകോയുടെ പ്രതിദിന എണ്ണയുല്‍പാദനം പതിമൂന്ന് ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന് അരാംകോ സി.ഇ.ഒ

ഊര്‍ജ്ജ രംഗത്ത് സൗദിയും ചൈനയും പങ്കാളിത്തം വര്‍ധിപ്പിക്കും. രണ്ടായിരത്തി ഇരുപത്തിയേഴോടെ സൗദി അരാംകോയുടെ പ്രതിദിന എണ്ണയുല്‍പാദനം പതിമൂന്ന് ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന് അരാംകോ സി.ഇ.ഒ. അമീന്‍ നാസര്‍ വ്യക്തമാക്കി.

പ്രതിദിനം പതമൂന്ന് ദശലക്ഷം ബാരലായി ഉല്‍പാദനം നിലനിര്‍ത്താനാണ് പദ്ധതിയുടുന്നതെന്ന് കമ്പനി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ചൈന ഡവലപ്പ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനിയിലെ ഊര്‍ജ സുരക്ഷയ്ക്കും വികസനത്തിനുമുള്ള അരാംകോയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപരമായ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ കുറഞ്ഞ ഉല്‍പന്നങ്ങള്‍, രാസ വസ്തുക്കള്‍, നൂതന സാങ്കേതിക വിദ്യ എന്നിവ സംയുക്ത സംരഭങ്ങള്‍ വഴി വിപണിയിലെത്തിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജ സുരക്ഷയും പിന്തുണയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അമീന്‍ നാസര്‍ പറഞ്ഞു.

Related Tags :
Similar Posts