Saudi Arabia
7000ത്തോളം സുരക്ഷാ നിർണയ പദ്ധതികൾ; സൈബർ സുരക്ഷ വർധിപ്പിക്കാൻ സൗദി
Saudi Arabia

7000ത്തോളം സുരക്ഷാ നിർണയ പദ്ധതികൾ; സൈബർ സുരക്ഷ വർധിപ്പിക്കാൻ സൗദി

Web Desk
|
28 Dec 2022 7:01 PM GMT

അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും

സൗദിയിൽ അടുത്തവർഷത്തോടെ ഏഴായിരത്തിലധികം സൈബർ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുമെന്ന് സൈബർ സുരക്ഷാ അതോറിറ്റി അറിയിച്ചു. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ സൈബർ സുരക്ഷാ പരിശോധനകൾ നടത്തും. രാജ്യത്തിന്റെ സൈബർ സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അടുത്ത വർഷത്തെ സൈബർ മൂല്യനിർണയത്തിനുള്ള ദേശീയ പദ്ധതിയുടെ ആമുഖ മീറ്റിംഗിലാണ് സുരക്ഷാ അതോറിറ്റി സൈബർ സുരക്ഷാ വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്. രാജ്യത്തെ 500-ലധികം സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സൈബർ സുരക്ഷാ മാനേജർമാരും സ്‌പെഷ്യലിസ്റ്റുകളും യോഗത്തിൽ പങ്കെടുത്തു.

ദേശീയ തലത്തിലുള്ള സൈബർ അപകടസാധ്യതകൾ നിരീക്ഷിക്കുന്നതിനും, സൈബർ ആക്രമണം തടയുന്നതിനുമാണ് നടപടി. അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ദേശീയ സുരക്ഷക്കായി സൈബർ സുരക്ഷ വർദ്ധിപ്പിക്കുകയും, സെൻസിറ്റീവ് ഇൻഫ്രാസ്ട്രക്ചർ, മുൻഗണനാ മേഖലകൾ എന്നിവ സംരക്ഷിക്കുകയുമാണ് അതോറിറ്റി ലക്ഷ്യം വെക്കുന്നത്,

Similar Posts