Saudi Arabia
മാറ്റമില്ലാതെ സൗദിയിലെ  തൊഴിലില്ലായ്മ നിരക്ക്
Saudi Arabia

മാറ്റമില്ലാതെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്

Web Desk
|
20 Dec 2021 4:13 PM GMT

ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ളത് വനിതകള്‍ക്കിടയില്‍

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. തൊഴില്‍ മന്ത്രാലയ ഏജന്‍സിയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 11.3 ശതമാനമാണ് രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക്.

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ സ്വദേശികള്‍ക്കിടയില്‍ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികളുടെ എണ്ണം മുന്‍കാലങ്ങളിലേതിന് സമാനമായി തുടരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം പാദത്തിലേ നിരക്കായ 11.3 ശതമാനം പേര്‍ മൂന്നാം പാദത്തിലും തൊഴില്‍ രഹിതരായി കഴിയുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം നിരക്കില്‍ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നിരക്ക് 13.2 ആയിരുന്നു . ഇതില്‍ 1.9 ശതമാനം കുറവ് രേഖപ്പെടുത്തി. ദേശീയ ജനസംഖ്യാനുപതിക തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവും രേഖപ്പെടുത്തി. സ്ത്രീകള്‍ക്കിടയിലാണ് കൂടുതല്‍ തൊഴില്‍ രഹിതര്‍ ഉള്ളത്. 21.9 ശതമാനം. പുരുഷന്‍മാര്‍ക്കിടയില്‍ 5.9 ശതമാനവും തൊഴില്‍ രഹിതരായി കഴിയുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ വ്യത്യസ്ത പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.

Similar Posts