റിയാദ് എയര്‍: സൗദിയുടെ പുതിയ എയര്‍ലൈന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും
|ലോകത്തെ നൂറ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്കാണ് റിയാദ് എയര്‍ തുടക്കം കുറിക്കുക
റിയാദ്: സൗദിയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ലൈന്‍സ് സമീപ ഭാവിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ലോകത്തെ നൂറ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്കാണ് റിയാദ് എയര്‍ തുടക്കം കുറിക്കുക. ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേണ്‍ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബോയിംഗ് എയര്‍ക്രാഫ്റ്റ് കമ്പനിയുമായി ചേര്‍ന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. പദ്ധതി ഏവിയേഷന്‍ വ്യാവസായത്തെ പ്രാദേശികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും വഴിയൊരുക്കും. ഒപ്പം രാജ്യത്തെ അലൂമിനിയം വ്യവസായത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.