Saudi Arabia
saudi arebia, gulf news

സൗദി അറേബ്യ

Saudi Arabia

ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം

Web Desk
|
9 March 2023 6:45 PM GMT

ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ടാകും

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന എല്ലാവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് പ്രൊഫഷൻ മാനദണ്ഡമാക്കാതെയാണ് വിസ അനുവദിക്കുന്നത്. ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ടാകും. ഓൺലൈനായാണ് വിസക്ക് അപേക്ഷിക്കേണ്ടത്.

തീരുമാനം വന്നതോടെ ഏത് പ്രൊഫഷനിൽ ജോലി ചെയ്യുന്നവർക്കും ഇനി മുതൽ ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്താം. ഇങ്ങനെ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ടാവും. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനും ഹജ്ജ് കർമങ്ങളുടെ ദിവസങ്ങളിൽ ഉംറ നിർവഹിക്കുന്നതിനും വിലക്കുണ്ട്. https://visa.mofa.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.

അനുവദിച്ച തിയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ. ഈ വിസയിലെത്തുന്നവർക്ക് 30 ദിവസമാണ് രാജ്യത്ത് തങ്ങാൻ കഴിയുക. എന്നാൽ ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ വരുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ട്. 300 റിയാലാണ് വിസ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണം. കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.


According to the Ministry of Tourism, Saudi Arabia will grant tourist visas to residents of all Gulf countries.

Similar Posts