വിമാനത്താവളങ്ങളിൽ ടൂറിസം കോടതികളുമായി സൗദി; സന്ദര്‍ശക പരാതികളിന്മേല്‍ വേഗത്തില്‍ നടപടി
|പബ്ലിക് പ്രോസിക്യൂഷന് കീഴില്‍ പ്രത്യേക വിഭാഗമായാണ് ഇവ പ്രവര്‍ത്തിക്കുക.
ദമ്മാം: സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാന്‍ വിമാനത്താവളങ്ങളില്‍ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും പരാതികളിന്മേല്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുസമയം കോടതി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പബ്ലിക് പ്രോസിക്യൂഷന് കീഴില്‍ പ്രത്യേക വിഭാഗമായാണ് ഇവ പ്രവര്‍ത്തിക്കുക.
ഇതിനായി പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്ത് പ്രത്യേക വിങ്ങിനെയും സജ്ജമാക്കും. അറ്റോര്‍ണി ജനറലും പബ്ലിക് പ്രോസിക്യൂഷന്‍ കൗണ്‍സില്‍ ജനറലുമായ ഷെയ്ഖ് സൗദ് അല്‍മുജാബാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്.
ടൂറിസ്റ്റുകളുടെ കേസുകളില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും പുതിയ കോടതികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.