Saudi Arabia
വ്യാവസായിക വളർച്ചയുടെ കാര്യത്തിൽ സ്വയം വിമർശനം; 40 വർഷം പാഴാക്കിയെന്ന് സൗദി ഊർജമന്ത്രി
Saudi Arabia

വ്യാവസായിക വളർച്ചയുടെ കാര്യത്തിൽ സ്വയം വിമർശനം; 40 വർഷം പാഴാക്കിയെന്ന് സൗദി ഊർജമന്ത്രി

Web Desk
|
20 Oct 2022 4:20 PM GMT

വ്യവസായ മേഖലയിൽ ഇന്ത്യയേയും ചൈനയേയും പോലെ വളരാനുള്ള അവസരം 40 വർഷം സൗദി അറേബ്യ പാഴാക്കിയെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

റിയാദ്: വ്യവസായ മേഖലയിൽ ചൈനയെയും ഇന്ത്യയെയും പോലെ വളരാനുള്ള അവസരം 40 വർഷം സൗദി അറേബ്യ പാഴാക്കിയതായി ഊർജ മന്ത്രിയുടെ സ്വയം വിമർശനം. കഴിഞ്ഞ നാല് ദശാബ്ദത്തിനിടെ ഇരു രാജ്യങ്ങളിലുമുണ്ടായ വ്യാവസായിക വളർച്ച സൗദിക്കുമുണ്ടാക്കാമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ദേശീയ വ്യവസായ നയത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രി സ്വയം വിമർശനം നടത്തിയത്.ദേശീയ വ്യവസായ തന്ത്രത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

വ്യവസായ മേഖലയിൽ ഇന്ത്യയേയും ചൈനയേയും പോലെ വളരാനുള്ള അവസരം 40 വർഷം സൗദി അറേബ്യ പാഴാക്കിയെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വ്യവസായ, നിക്ഷേപ, കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രിമാർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. വ്യവസായ മേഖലാ വികസനത്തിൽ ഇനി സമയം പാഴാക്കില്ല എന്ന് തീരുമാനിച്ചാണ് ദേശീയ വ്യവസായ തന്ത്രം പ്രഖ്യാപിച്ചത്. പറയുന്ന കാര്യങ്ങൾ സൗദി അറേബ്യ നടപ്പാക്കും. വൈദ്യുതി ഉത്പാദന, വിതരണ മേഖലയിൽ ഒരു ട്രില്യൺ റിയാലിന്റെ പദ്ധതികൾ നടപ്പാക്കും. ഈ പദ്ധതികൾ സൗദിയിൽ പുതിയ വ്യവസായശാലകൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഗ്യാസ് ഉത്പാദന പദ്ധതികളും പുരോഗമിക്കുകയാണ്. വ്യവസായ മേഖലയുടെ വിജയം വിശ്വസനീയവും മത്സരാധിഷ്ഠിതവുമായ ഊർജത്തെ ആശ്രയിച്ചാണ്. നിലവിലെ ഗ്യാസ് വില മൂന്നു വർഷത്തേക്ക് പ്രയോജനപ്പെടുത്താനും ഗ്യാസ് നിരക്ക് വർധനവിൽ നിന്ന് സംരക്ഷണം നൽകാനും ഫാക്ടറികൾക്ക് അവസരമൊരുക്കുന്ന പുതിയ പ്രോഗ്രാം നടപ്പാക്കുന്നുമെന്നും മന്ത്രി പറഞ്ഞു.

Similar Posts