Saudi Arabia
Sent off by Al hassa OICC
Saudi Arabia

അഷ്റഫ് മണക്കാടിന് അൽഹസ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

Web Desk
|
22 Jun 2023 6:29 PM GMT

കാൽനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിയും, സജീവ കോൺഗ്രസ് പ്രവർത്തകനുമായ അഷ്റഫ് മുഹമ്മദിന് അൽ ഹസ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി.

ഒ.ഐ.സി.സി യൂത്ത് വിങ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ അഷ്റഫ് മണക്കാടിനുള്ള ഉപഹാരം ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.

യോഗത്തിൽ മീഡിയ കൺവീനർ ഉമർ കോട്ടയിൽ, ദമാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു. ലിജു വർഗ്ഗീസ് സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.

Similar Posts