Saudi Arabia
![സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ.എം കബീറിന് യാത്രയയപ്പ് നല്‍കി സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ.എം കബീറിന് യാത്രയയപ്പ് നല്‍കി](https://www.mediaoneonline.com/h-upload/2022/04/14/1289453-whatsapp-image-2022-04-14-at-14719-pm.webp)
Saudi Arabia
സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ.എം കബീറിന് യാത്രയയപ്പ് നല്‍കി
![](/images/authorplaceholder.jpg?type=1&v=2)
14 April 2022 10:16 AM GMT
ദമ്മാം: മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനും നവോദയ രക്ഷാധികാരിയുമായ ഇ.എം കബീറിന് സൗദി ഐ.എം.സി.സി യാത്രയപ്പ് നല്‍കി.
പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ദുരിതത്തില്‍ അകപ്പെട്ട അനേകം മലയാളികള്‍ക്കും ഇതര സഹോദരങ്ങള്‍ക്കും, നിയമ നടപടികള്‍ നേരിടുന്നവര്‍ക്കും രോഗികള്‍ക്കും വരെ കബീറിന്റെ ഇടപെടല്‍ വലിയ ആശ്വസമാണ് നല്‍കിയിരുന്നത്.
യാത്രയപ്പ് യോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം, ബിജു കല്ലുമല, വാഹിദ് കാര്യറ, അഷ്റഫ്, ഐ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി, പ്രവിശ്യ പ്രസിഡന്റ് റാഷിദ് കോട്ടപ്പുറം, ഭാരവാഹികളായ ഇര്‍ഷാദ് കളനാട്, സലീം ആരിക്കാടി, നൗഷാദ് ചേരങ്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.