സൗദിയില്‍ ഏഴ് ട്രാഫിക് നിയമ ലംഘനങ്ങള്‍ കൂടി ക്യാമറ നിരീക്ഷണത്തില്‍; നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ
|ലൈറ്റിടാതിരിക്കലും, നടപ്പാതയില്‍ വാഹനമോടിക്കുന്നതും ലംഘനം
സൗദിയില്‍ ഏഴ് ട്രാഫിക് നിയമ ലംഘനങ്ങല്‍ കൂടി ഓട്ടോമാറ്റിക് കാമറ നിരീക്ഷണത്തിലായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ചുമത്തി തുടങ്ങി. രാത്രിയിലും മോശം കാലാവസ്ഥയിലും വാഹനങ്ങളുടെ ലൈറ്റിടാതിരിക്കുക, നടപ്പാതകളില്‍ വാഹനം ഓടിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്കാണ് പിഴ ലഭിക്കുക.
ഏഴ് ട്രാഫിക് നിയമ ലംഘനങ്ങള്‍ കൂടി എ.ഐ ക്യാമറകളുടെ നിരീക്ഷണത്തിലാക്കി സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. രാത്രിയില്‍ വാഹനങ്ങളുടെ ലൈറ്റിടാതെ ഡ്രൈവ് ചെയ്യുക, മോശം കാലാവസ്ഥയില്‍ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കാതരിക്കുക, ട്രക്കുകള്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് പോകാതിരിക്കുക, നടപ്പാതകളില്‍ വാഹനം ഡ്രൈവ് ചെയ്യുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യുക, വാഹനത്തിന്റെ നമ്പര്‍ പ്ലൈറ്റ് അവ്യക്തമായിരിക്കുക, പാര്‍ക്കിംഗിന് അനുമതിലില്ലാത്തിടങ്ങളില് വാഹനം നിറുത്തിയിടുക, ട്രക്കുകള്‍ ഭാരപരിശോധന കേന്ദ്രങ്ങളില്‍ കയറ്റാതിരിക്കുക തുടങ്ങി നിയമ ലംഘനങ്ങള്‍ക്കാണ് ഓട്ടോമാറ്റഡ് ക്യാമറകള്‍ പിഴ ചുമത്തുക.
റോഡ് സുരക്ഷ ഉയര്‍ത്തുന്നതിനും അപകടങ്ങളുടെ എണ്ണം കുറക്കുന്നതിനും ലക്ഷ്യമിട്ട് ട്രാഫിക് വിഭാഗം നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ നിയമമെന്ന് ഡയറക്ട്രേറ്റ് അറിയിച്ചു.