Saudi Arabia
സൗദിയില്‍ ഇലക്ട്രോണിക് പണമിടപാടില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ
Saudi Arabia

സൗദിയില്‍ ഇലക്ട്രോണിക് പണമിടപാടില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ

Web Desk
|
3 Oct 2021 4:35 PM GMT

വാണിജ്യ മന്ത്രാലയമാണ് നടപടി ശക്തമാക്കിയത്

സൗദിയില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമേര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ഇലക്ട്രോണിക് പണമിടപാടിന് സൗകര്യമേര്‍പ്പെടുത്താത്ത സ്ഥാപനങ്ങളെ ബിനാമി വിരുദ്ധ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വാണിജ്യ മന്ത്രാലയമാണ് നടപടി ശക്തമാക്കിയത്. രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പണമിടപാട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിലായിട്ടും സൗകര്യമേര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിച്ചത്. നിയമ ലംഘനത്തെ ബിനാമി ഇടപാടായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരും.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിക്കും. ഇതിനിടെ ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ രാജ്യത്ത് തുടരുകയാണ്. ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും നിയമ വിധേയമാകുന്നതിന് അനുവദിച്ചിട്ടുള്ള സമയം അവസാനിക്കാനിരിക്കെയാണ് പരിശോധനകള്‍ കടുപ്പിച്ചത്. രണ്ട് തവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയ സാവകാശം അടുത്ത വര്‍ഷം ഫെബ്രുവരി പകുതിയോട് കൂടി അവസാനിക്കും.

Similar Posts