Saudi Arabia
Singer Firoz Babu received a warm welcome by the Jeddah chapter of the Kerala Mappilakala Academy

ഗായകൻ ഫിറോസ് ബാബുവിന് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകിയപ്പോൾ

Saudi Arabia

ഗായകൻ ഫിറോസ് ബാബുവിന് കേരള മാപ്പിളകലാ അക്കാദമി സ്വീകരണം

Web Desk
|
21 Nov 2024 11:54 AM GMT

'നേശം 2024' എന്ന പേരിൽ നടന്ന പരിപാടി സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: അഞ്ച് പതിറ്റാണ്ട് കാലമായി മാപ്പിളപ്പാട്ട് ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ ഫിറോസ് ബാബുവിന് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. 'നേശം 2024' എന്ന പേരിൽ നടന്ന പരിപാടി സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷതവഹിച്ചു.

മാപ്പിളപ്പാട്ടും മാപ്പിളകലകളും ആൽബം പാട്ടിന്റെ വരവോടെ തകർന്നടിഞ്ഞു കൊണ്ടിരുന്ന സമയത്ത് അവയെ എല്ലാം അതിന്റെ തന്മയത്വത്തോടെ നിലനിർത്തികൊണ്ടുപോവാനാണ് അറിവിന്റെ എൻസൈക്ലോപീഡിയയായ പി.എച്ച് അബ്ദുല്ല മാഷുടെ നേതൃത്വത്തിൽ കേരള മാപ്പിളകലാ അക്കാദമിക്ക് തുടക്കം കുറിച്ചതെന്ന് സ്വീകരണ പരിപാടിയിൽ സംസാരിക്കവേ ഫിറോസ് ബാബു പറഞ്ഞു. കേരളത്തിലെ പരമാവധി മാപ്പിള കലാകാരന്മാരെയും കലാ ആസ്വാദകരെയും സംഘാടകരെയും ഒരുമിച്ചുകൂട്ടിയാണ് ഇങ്ങിനെയൊരു ഉദ്യമത്തിന് അദ്ദേഹം തുനിഞ്ഞതെന്നും ഇന്ന് അക്കാദമി കേരളത്തിലും പുറത്തുമായി നിരവധി ചാപ്റ്ററുകളായി പ്രവർത്തനരംഗത്ത് സജീവമാണെന്നും ഫിറോസ് ബാബു വ്യക്തമാക്കി.

അബ്ദുല്ല മുക്കണ്ണി, ഇല്യാസ് കല്ലിങ്ങൽ, മൻസൂർ ഫറോക്ക്, റഹ്‌മത്തലി തുറക്കൽ, അബ്ദുറഹിമാൻ മാവൂർ എന്നിവർ സംസാരിച്ചു. ജമാൽ പാഷ, റഹീം കാക്കൂർ, മുംതാസ് അബ്ദുറഹിമാൻ, ബീഗം ഖദീജ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്ററിന്റെ ഉപഹാരം ഫിറോസ് ബാബുവിന് ഭാരവാഹികൾ കൈമാറി. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായ് സ്വാഗതവും ട്രഷറർ ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Similar Posts