Saudi Arabia
A native citizen was arrested in Saudi Arabia in a corruption case
Saudi Arabia

മയക്കുമരുന്ന് കേസിൽ സൗദിയിൽ ആറു പേർക്ക് വധശിക്ഷ

Web Desk
|
3 Nov 2024 4:40 PM GMT

ശിക്ഷിക്കപ്പെട്ടവരിൽ നാലുപേർ സൗദികളും രണ്ടുപേർ യമൻ സ്വദേശികളും

ദമ്മാം: മയക്കുമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാരും രണ്ട് യമൻ സ്വദേശികളുമടങ്ങുന്ന സംഘത്തെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വെച്ചാണ് ഇവർ പിടിയിലായത്.

മയക്കുമരുന്ന കടത്ത് കേസിൽ പിടിയിലായ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ആറുപേരും കേസിൽ പ്രതികളാണെന്ന്‌ കോടതി കണ്ടെത്തുകയും പിന്നീട് അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമൻ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈൻ, സൗദി പൗരൻമാരായ ഹാദി ബിൻ സാലിം, സാലിം ബിൻ റഖീം, അബ്ദുല്ല ബിൻ അഹമ്മദ്, അലി ബിൻ ഇബ്രാഹീം എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ശിക്ഷ മയക്കുമരുന്ന് കടത്തുകാർക്കും പ്രമോട്ടർമാക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Similar Posts