സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
|ഭവന വാടക, വെള്ളം, വൈദ്യുതി, ഭക്ഷണം, പാനീയങ്ങൾ, ഗ്യാസ് തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിൽ നേരിട്ട വർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കിയത്
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. നവംബറിൽ അവസാനിച്ച കണക്കുകളിലാണ് വർധനവ് രേഖപ്പെടുത്തിയത്. നവംബറിൽ 1.7 ശതമാനമായി പണപ്പെരുപ്പം ഉയർന്നു. എന്നിരുന്നാലും രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.
നവംബറിൽ അവസാനിച്ച സാമ്പത്തികാവലോകന റിപ്പോർട്ടിൽ രാജ്യത്തെ പണപ്പെരുപ്പം നേരിയ വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റ് വെളിപ്പെടുത്തി. നവംബറിൽ 1.7 ശതമാനമായി പണപ്പെരുപ്പ നിരക്ക് ഉയർന്നു. ഓക്ടോബറിൽ 1.6 ആയിരുന്നിടത്താണ് വർധനവ്. എന്നാൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തി വരുന്നത്.
ഭവന വാടക, വെള്ളം, വൈദ്യുതി, ഭക്ഷണം, പാനീയങ്ങൾ, ഗ്യാസ് തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിൽ നേരിട്ട വർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കിയത്. ഭവന വാടക 9 മുതൽ പന്ത്രണ്ട് ശതമാനവും, പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയുടെ വില വർധിച്ചത്. ഭക്ഷണ പാനീയങ്ങളുടെ വിലയിൽ 1.4 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. എന്നാൽ ഫാഷൻ ഫൂട്ട്‌വെയർ ഉൽപന്നങ്ങൾക്ക് 4 ശതമാനം വരെ വിലയിടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.