Saudi Arabia
Social activist Sathar Kayamkulam passed away
Saudi Arabia

സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളം നിര്യാതനായി

Web Desk
|
15 Nov 2023 4:42 PM GMT

32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു

റിയാദ്: ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സാമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് അന്ത്യം. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്. ഭാര്യ: റഹ്‌മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ്‌ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി). സഹോദരൻ അബ്ദുൽ റഷീദ് റിയാദിൽ ഉണ്ട്.

ഈ മാസം 18ന് നാട്ടിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു സത്താർ കായംകുളം. അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ്. റിയാദിലെ മലയാളി സമൂഹിക സംസ്‌കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളായിരുന്നു. എംഇഎസ് റിയാദ് ചാപ്റ്റർ സ്‌കോളർഷിപ്പ് വിങ്ങ് കൺവീനർ, കായകുളം പ്രവാസി അസോസിയേഷൻ (കൃപ) രക്ഷാധികാരി പദവികൾ വഹിച്ചിരുന്നു. റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനുമായിരുന്നു.

Similar Posts