Saudi Arabia
സൗദിയിൽ ആരോഗ്യമേഖലയിലെ ആൾമാറാട്ടം;   കടുത്ത ശിക്ഷാ നടപടിക്കൊരുങ്ങി അധികൃതർ
Saudi Arabia

സൗദിയിൽ ആരോഗ്യമേഖലയിലെ ആൾമാറാട്ടം; കടുത്ത ശിക്ഷാ നടപടിക്കൊരുങ്ങി അധികൃതർ

Web Desk
|
9 Aug 2022 1:03 PM GMT

100,000 റിയാൽ പിഴയും ആറ് മാസം തടവും ലഭിക്കും

സൗദി അറേബ്യയിൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള മതിയായ ലൈസൻസ് ഇല്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഫൈനും തടവുമടക്കമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

മുൻകൂർ ലൈസൻസ് ലഭിക്കാതെ ജോലി ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഈ മുന്നറിയിപ്പ്.

സൗദി ഹെൽത്ത് പ്രൊഫഷൻസ് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 28/4 അനുസരിച്ച്, ഇത്തരം മേഖലകളിൽ ആൾമാറാട്ടം നടത്തുകയോ വ്യാജമായോ അനുമതി നേടാതെയോ പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം കുറ്റകരമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 6 മാസം വരെ തടവും 100,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts