![Saudi is about to impose restrictions on foreign trucks Saudi is about to impose restrictions on foreign trucks](https://www.mediaoneonline.com/h-upload/2024/08/21/1439142-saudi-3.webp)
വിദ്യാർഥികളുടെ യാത്ര: ലൈസൻസടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി
![](/images/authorplaceholder.jpg?type=1&v=2)
മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്
റിയാദ്: സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം.
സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി നൽകുക. നടപടികൾ പൂർത്തീകരിക്കാൻ സ്‌കൂളുകൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് സമയം അനുവദിച്ചത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഗതാഗത സൗകര്യം അനിശ്ചിതത്വത്തിലാവാതിരിക്കാൻ കൂടിയാണ് ഇത്തരത്തിലുള്ള തീരുമാനം. നടപടികൾ പൂർത്തിയാക്കാൻ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ നേരത്തെ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പദവി ശരിയാക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആയിരിക്കുമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. നേരത്തെ അനുവദിച്ച സമയപരിധിക്കകം നടപടികൾ പൂർത്തിയാക്കാൻ സ്‌കൂളുകൾക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.