സൗദിയില്‍ തനിമ സാംസ്കാരിക വേദി ഇഫ്താർ സംഗമവും ടേബിൾ ടോക്കും സഘടിപ്പിച്ചു
|മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വിവിധ സംഘടനാ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തു
റിയാദ്: സൗദിയിലെ യാംബുവിൽ തനിമ സാംസ്കാരിക വേദി ഇഫ്താർ സംഗമവും ടേബിൾ ടോക്കും സഘടിപ്പിച്ചു. പരിപാടിയിൽ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. തനിമ യാംബു ഇഫ്താർ സംഗമം. വിവിധ സംഘടനാ നേതാക്കൾ സംബന്ധിച്ചു. തനിമ സാംസ്കാരിക വേദി യാംബു സോണിന്റെ നേതൃത്വത്തിലായിരുന്നു ഇഫ്താർ വിരുന്നും ടേബിൽ ടോക്കും.
യാംബുവിലെ തനിമാ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ സംഘനടാ നേതാക്കൾ സംബന്ധിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി ഇഫ്താർ വിരുന്ന് മാറിയെന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അനീസുദ്ദീൻ ചെറുകുളമ്പിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ. തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര ആമുഖ പ്രഭാഷണം നടത്തി. കെ എം സി സി, നവോദയ, ഓ ഐ സി സി, പ്രവാസി തുടങ്ങിയ രാഷ്ട്രീയ സഘടനകളുടെയും മറ്റു മത സാംസ്കാരിക സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു.