![Tanima Dammam organized the Eid celebration Tanima Dammam organized the Eid celebration](https://www.mediaoneonline.com/h-upload/2024/04/11/1418830-thanima.webp)
തനിമ ദമ്മാം ഈദ് സംഗമം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
റമദാനിൽ തനിമ സംഘടിപ്പിച്ച ഖുർആൻ പഠന മത്സര പരീക്ഷയിൽ വിജയികളായവർക്ക് സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
ദമ്മാം: തനിമ സാംസ്‌കാരികവേദി ദമ്മാം ഘടകം ഈദാഘോഷം സംഘടിപ്പിച്ചു. പെരുന്നാൾ നമസ്‌കാരാനന്തരം സംഘടിപ്പിച്ച ആഘോഷ സംഗമത്തിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. തനിമ ദമ്മാം ഘടകം രക്ഷാധികാരി സിനാൻ മുഹമ്മദ് ഈദ് സന്ദേശം നൽകി. ലോകത്ത് മർദ്ദിതരും അവഗണിക്കപ്പെട്ടവരുമായ മുഴവൻ ജനതയോടും ഐക്യപ്പെടുന്ന ആഘോഷമായി പെരുന്നാളിനെ മാറ്റാൻ സംഗമത്തിൽ പങ്കെടുത്തവത്തോരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
സൗദിയിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള മോചന ദ്രവ്യം സ്വരൂപിക്കുന്നതിൽ സജീവ പങ്കാളികളാകാൻ പ്രവർത്തകരോട് സംഗമം ആവശ്യപ്പെട്ടു. റമദാനിൽ തനിമ സംഘടിപ്പിച്ച ഖുർആൻ പഠന മത്സര പരീക്ഷയിൽ വിജയികളായവർക്ക് സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിത്യസ്ത കലാപരിപാടികളും അരങ്ങേറി. ജോഷി ബാഷ, സലീം ബാബു, ശരീഫ് കൊച്ചി, ലിയാഖത്ത് അലി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.