Saudi Arabia
ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ടേസ്റ്റി ഖത്തീഫ് ജേതാക്കളായി
Saudi Arabia

ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ടേസ്റ്റി ഖത്തീഫ് ജേതാക്കളായി

Web Desk
|
9 Oct 2023 7:21 PM GMT

സൗദികിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് റെദ കം യുണൈറ്റഡ് ട്രേഡിങുമായി സഹകരിച്ച് സംഘടിപ്പിച്ച ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ യുഎഫ്സി അൽ ഖോബാറിനെ പരാജയപ്പെടുത്തി ടേസ്റ്റി ഖത്തീഫ് ജേതാക്കളായി.

പൊരുതി കളിച്ച യുഎഫ്സി അൽ ഖോബാർ നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടേസ്റ്റി ഖത്തീഫ് റെദ കപ്പ് സ്വന്തമാക്കിയത്. അൽകോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ പ്രമുഖ താര നിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറീയ മല്‍സരത്തിന്‌ സാക്ഷിയാവാന്‍ നൂറ്‌ കണക്കിന്‌ കാല്‍പന്ത് പ്രേമികളാണ്‌ സ്റ്റേഡിയത്തിലെത്തിയത്.

റെദ കം യുണൈറ്റഡ് പ്രതിനിധികളായ റംസീനും നബീഹും ചേർന്ന് വിജയികള്‍ക്കുള്ള ട്രോഫിയും സിഎസ്സി എക്സികുട്ടീവ് മെമ്പർമാരായ അഷ്‌റഫ് സോണി, വസീം ബീരിച്ചേരി എന്നിവർ ചേർന്ന് പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്‌സായ യുഎഫ്സി അൽ ഖോബാറിന് ഇബ്തികാർ ഗൾഫ് ട്രേഡിങ് പ്രതിനിധി അബ്ദുൽ റസാഖ് പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത ടേസ്റ്റി ഖത്തീഫിൻറ്റെ അസീസിനുള്ള സമ്മാനം ശറഫുദ്ധീൻ റോയൽ മലബാർ സമ്മാനിച്ചു . മറ്റു മികച്ച താരങ്ങളായി ടേസ്റ്റി ഖത്തീഫിൻറ്റെ അസീസ് (ടോപ് സ്‌കോറർ),ശാഹുൽ ഹമീദ് (മാൻ ഓഫ് ദ ഫൈനൽ മാച്ച്), ടേസ്റ്റി ഖത്തീഫിൻറ്റെ ഷമീം (ഗോൾ കീപ്പർ) എന്നിവരേയും തെരെഞ്ഞെടുത്തു.

ഫൈനൽ മത്സരത്തിന് മുന്നോടിയായി മുഖ്യ രക്ഷാധികാരി സക്കീർ വള്ളക്കടവിൻറ്റെ അധ്യക്ഷതയിൽ നടന്ന നടന്ന ഉത്ഘാടന ചടങ്ങിൽ പ്രവാസ ലോകത്തെ ബിസിനസ് രംഗത്തോടൊപ്പം കായിക ജീവ കാരുണ്യ രംഗത്തെ നിസ്തുല സേവനങ്ങൾ മുൻ നിറുത്തി മലപ്പുറം പുളിക്കൽ സ്വദേശി ഷബീർ മുണ്ടൊട്ടിലിനെയും , കാസർകോട് തൃക്കരിപ്പൂർ സീദേശി എപി മുഹമ്മദലിയെയും മൊമെൻറോ നൽകി ആദരിച്ചു . മീഡിയ പുരസ്കാരം നൽകി സുബൈർ ഉദിനൂരിനെയും വേദിയിൽ ആദരിച്ചു .

ക്ലബ്ബ് പ്രസിഡൻറ്റ് റഫീഖ് ചാച്ച, ജോൺ കോശി, അഷ്‌റഫ് സികെവി, ശറഫുദ്ധീൻ റോയൽ മലബാർ, ശാഹുൽ ഹമീദ് നീലേശ്വരം , ബഷീർ കാരോളം, അനസ് സീതിരകത്ത്‌, ഡിഫ പ്രതിനിധികളായ മുജീബ് കളത്തിൽ, ലിയാക്കത്തലി, സക്കീർ പുളിക്കൽ എന്നിവർ സംബന്ധിച്ചു.



ടൂർണമെൻറ്റുമായി വിവിധ മേഖലകളിൽ സഹകരിച്ചവർക്കുള്ള ഉപഹാരവും വേദിയിൽ അതിഥികൾ സമ്മാനിച്ചു. മലയാളി റഫറിമാറായ അബ്ദുൽ റഹ്‌മാൻ , അർഷദ്, അജ്മൽ എന്നിവരായിരുന്നു ടൂർണ്ണമെൻ്റ് നിയന്ത്രിച്ചത്.

അഷ്റഫ് സോണി , സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട് ,ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, റഷീദ് റവാബി , അസ്ഹർ ബീരിച്ചേരി ,റഹീം രാമന്തളി, സാക്കു ,എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി ജുനൈന്ദ് നീലേശ്വരം സ്വാഗതവും ടൂർണമെൻറ്റ് കൺവീനർ സമദ് കാടങ്കോട് നന്ദിയും പറഞ്ഞു.

Similar Posts