Saudi Arabia
മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം
Saudi Arabia

മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം

Web Desk
|
25 Feb 2022 3:54 PM GMT

എട്ട് വയസ്സുള്ള കുട്ടിയെ ഹറം പള്ളിയിൽ പ്രവേശിപ്പിക്കുമോ എന്ന അന്വോഷണത്തിന് മറുപടിയായാണ് മന്ത്രാലയം പ്രായപരിധി കുറച്ച കാര്യം വ്യക്തമാക്കിയത്

മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ ഹറം പള്ളിയിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുവാൻ ഇത് വരെ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ അടുത്തിടെയാണ് വാക്സിൻ സ്വീകരിച്ച 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകി തുടങ്ങിയത്. എന്നാൽ ഏഴ് വയസ്സ് മുതലുള്ള കുട്ടികൾക്ക് മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എട്ട് വയസ്സുള്ള കുട്ടിയെ ഹറം പള്ളിയിൽ പ്രവേശിപ്പിക്കുമോ എന്ന അന്വോഷണത്തിന് മറുപടിയായാണ് മന്ത്രാലയം പ്രായപരിധി കുറച്ച കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഇവർ പ്രതിരോധ കുത്തിവെപ്പെടുത്ത് തവക്കൽനായിൽ ഇമ്മ്യൂണ് പദവി നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഹജ്ജ് ഉംറ സേവനങ്ങൾക്കും, ഇരു ഹറമുകളിലെ പ്രാർത്ഥനകൾക്കും മാത്രമായി തവക്കൽനാ ആപ്ലിക്കേഷനിൽ മനാസിക് ഗേറ്റ് എന്ന പുതിയ ലിങ്ക് ഉൾപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

സർവ്വീസസ് എന്നതിലെ ഹജ്ജ് ആൻ്റ് ഉംറ സർവ്വീസസിന് കീഴിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ എളുപ്പത്തിൽ ഉംറക്കും നമസ്കാരത്തിനുമുള്ള പെർമിറ്റുകൾ നേടാനും, ഹറമുകളിലെ തിരക്ക് മനസ്സിലാക്കുവാനും മനാസിക് ഗേറ്റിലൂടെ സാധിക്കും. ഉംറ ചെയ്യുന്നതിനും മക്കയിലെ ഹറം പള്ളിയിലും മദീനയിലെ റൌദാ ശരീഫിലും നമസ്കരിക്കുന്നതിനും, പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്.

Similar Posts