Saudi Arabia
Saudi Arabia
സൗദിയിൽ കടുത്ത വേനൽ ചൂടിന് ശമനമാകുന്നു; സെപ്റ്റംബർ ആദ്യവാരത്തോടെ ചൂട് കുറയും
|23 Aug 2022 4:09 PM GMT
സൗദിക്ക് പുറമേ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും താപനിലയിൽ കുറവ് അനുഭവപ്പെടും. അറബ് അസ്ട്രോണമി പ്രകാരം സുഹൈൽ നക്ഷത്രത്തിന്റെ ഉദയം സൂര്യതാപം കുറക്കുന്നതിന് ഇടയാക്കും.
റിയാദ്: സെപ്റ്റംബർ ആദ്യവാരത്തോട് കൂടി സൗദിയിലെ താപനിലയിൽ കുറവ് വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം അവസാനത്തോടെ ഉയർന്ന താപനിലയിലും അന്തരീക്ഷ ഈർപ്പത്തിലും കുറവ് അനുഭവപ്പെട്ടു തുടങ്ങും. സുഹൈൽ നക്ഷത്രത്തിന്റെ ഉദയം സൂര്യതാപത്തെ ഗണ്യമായി കുറക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെട്ടു.
സൗദിക്ക് പുറമേ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും താപനിലയിൽ കുറവ് അനുഭവപ്പെടും. അറബ് അസ്ട്രോണമി പ്രകാരം സുഹൈൽ നക്ഷത്രത്തിന്റെ ഉദയം സൂര്യതാപം കുറക്കുന്നതിന് ഇടയാക്കും. ഈ മാസം അവസാനമാണ് ഇത് സംഭവിക്കുക. ക്രമേണ താപനിലയിലും ഈർപ്പത്തിലും ക്രമാനുഗതമായ കുറവ് അനുഭവപ്പെടുമെന്ന് അറബ് യൂണിയൻ ഓഫ് അസ്ട്രോണമി അംഗം ഡോ. ഖാലിദ് അൽസാഖ് പറഞ്ഞു.