Saudi Arabia
സൗദി നിക്ഷേപം ആകർഷിക്കന്ന മികച്ച രാജ്യം; തൊഴിൽ വിപണിയിൽ സൗദികളുടെ എണ്ണം വര്‍ധിച്ചുവെന്ന് നിക്ഷേപ മന്ത്രി
Saudi Arabia

'സൗദി നിക്ഷേപം ആകർഷിക്കന്ന മികച്ച രാജ്യം'; തൊഴിൽ വിപണിയിൽ സൗദികളുടെ എണ്ണം വര്‍ധിച്ചുവെന്ന് നിക്ഷേപ മന്ത്രി

Web Desk
|
14 March 2023 6:17 PM GMT

സൗദിയിൽ നടപ്പിലാക്കി വരുന്ന ദേശീയ പരിവർത്തന പദ്ധതി അഥവാ എന്‍.ടി.പിയാണ് തൊഴിൽ വിപണിയിൽ സൗദി പൌരന്‍മാരുടെ എണ്ണം ഇരട്ടിയായി വർധിക്കാൻ പ്രധാന കാരണം

റിയാദ്: തൊഴിൽ വിപണിയിൽ സൌദി പൌരന്മാരുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് നിക്ഷേപ മന്ത്രി. ഇന്ന് സ്വദേശികൾക്കായി സ്വകാര്യമേഖല കാത്തിരിക്കുകയാണ്. . സൌദി പൌരന്മാരുടെ ഉത്പാദനക്ഷമതയിലെ വർദ്ധനവാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. സൌദിയിൽ നടപ്പിലാക്കി വരുന്ന ദേശീയ പരിവർത്തന പദ്ധതി അഥവാ എന്‍.ടി.പിയാണ് തൊഴിൽ വിപണിയിൽ സൗദി പൌരന്‍മാരുടെ എണ്ണം ഇരട്ടിയായി വർധിക്കാൻ പ്രധാന കാരണം.

റിയാദിൽ നടക്കുന്ന ദേശീയ പരിവർത്തന ഫോറത്തിൽ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആണ് ഇക്കാര്യം പറഞ്ഞത്. സൗദികൾക്ക് വേണ്ടി ഗുണപരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. എന്‍.ടി.പി ആരംഭിക്കുമ്പോൾ 12 ശതമാനമാനത്തിലേറെയായിരുന്നു സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക്. മാത്രവുമല്ല സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൌദികളുടെ എണ്ണം ആശങ്കജനകമാം വിധം വളരെ കുറവുമായിരുന്നു. എന്നാൽ ഇന്ന് സ്വാകാര്യ മേഖലയിൽ സൌദികളുടെ ആവശ്യം വർധിച്ചു.

ഇത് അവരെ ജോലിക്ക് നിർബന്ധിക്കുന്ന പദ്ധതികളിലൂടെയല്ലെന്നും, മറിച്ച് അവരിലെ ഉത്പാദനക്ഷമതയിലെ വർദ്ധനവ് മൂലമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഇന്ന് 22 ലക്ഷത്തോളം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇത് വിഷൻ 2030 പ്രഖ്യാപിച്ചിരുന്ന സമയത്ത് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാകും. വിവിധ ഏജൻസികളുടെ തുടർച്ചായ പ്രവർത്തനത്തിലൂടെയും എൻടിപിയുടെ മികച്ച സഹകരണം കൊണ്ടും നിക്ഷേപം ആകർഷിക്കുന്ന മികച്ച അഞ്ചോ പത്തോ സമ്പദ് വ്യവസ്ഥകളിൽ സൌദിയും ഉൾപ്പെടും. നിക്ഷേപ മേഖലയെ ശാക്തീകരിക്കുന്നതിൽ ദേശീയ പരിവർത്തന പദ്ധതിക്ക് വലിയ പങ്കുണ്ടെന്നും മെന്നും മന്ത്രി പറഞ്ഞു.


Similar Posts