ജിദ്ദ സീസണ്‍2022 ഫെസ്റ്റ് മെയ് മാസത്തില്‍ ആരംഭിക്കും
|ജിദ്ദ സീസണ്‍-2022 രണ്ടാം പതിപ്പ് മെയ് മാസത്തില്‍ ആരംഭിച്ച് ജൂണ്‍ വരെ നടക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഇവന്റ്സാണ് പ്രഖ്യാപനം നടത്തിയത്. ഈ മാസം 9ന് ശനിയാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍, സീസണിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടും.
ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രവും വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളുമെല്ലാം ഉള്‍കൊള്ളിച്ചാണ് ഈ വര്‍ഷത്തെ സീസണ്‍ സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും ഉള്‍കൊള്ളുന്ന തരത്തില്‍ ജിദ്ദ നഗരത്തെ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
മിഷന്‍ 2030ന്റെ കീഴില്‍ വിനോദ, കായിക, സാംസ്‌കാരിക മേഖലകളുടെ വികസനത്തിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കാനും ലക്ഷ്യമിട്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഇവന്റ്സ് സീസണ്‍ സംഘടിപ്പിക്കുന്നത്.
സൗദിയിലുടനീളം ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം ലക്ഷ്യം വെച്ച് തുടങ്ങിയതാണ് സീസണുകള്‍. റിയാദില്‍ ഈ വര്‍ഷം തുടങ്ങിയ സീസണില്‍ ഇതുവരെ ഒരു കോടിയിലേറെ പേര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2019ലാണ് സൗദിയില്‍ സീസണുകള്‍ക്ക് തുടക്കമായത്.