Saudi Arabia
സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ
Saudi Arabia

സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ

Web Desk
|
30 Oct 2022 6:33 PM GMT

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്‌കൂളിന്റെ നിർമാണം

ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഡ്രൈവിംഗ് സ്‌കൂളിന്റെ നിർമാണം. ഒരേ സമയം 200ൽ അധികം വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ പരിശീലനം നൽകുക. ഇതിന്റെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.

എട്ട് മാസത്തിനുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപർവൈസർ എൻജി. റാമി യഗ്മൂർ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്‌കൂളിന്റെ നിർമാണം. ടാക്‌സികൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ, ഹെവി, ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവയുടെ പരിശീലനത്തിന് പുറമേ പ്രത്യേക പരിശീലന ട്രാക്കുകളിലൂടെ ആംബുലൻസ്, പൊലീസ്, അഗ്‌നിശമനസേന തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രഫഷനൽ ഡ്രൈവിങ് പരിശീലനവും ഈ സ്‌കൂളിൽ വെച്ച് നൽകും. ട്രെയിനികൾക്ക് സുരക്ഷിതമായി ഡ്രൈവിങ് പരിശീലനം നേടാനും റോഡപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും പ്രത്യേക പദ്ധതിയുണ്ട്. ഇതിന് വിപുലമായ പരിശീലന പാഠ്യപദ്ധതിയും മൂല്യനിർണയ സംവിധാനവുമുണ്ടെന്നും സൂപർവൈസർ എഞ്ചിനീയർ റാമി പറഞ്ഞു.


Similar Posts